ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന് ആത്മശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞുപൂവിലും തളിര്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറേ
കനവിന്റെ ഇതളായ് നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറേ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്ത്തൊരരുവിതന് താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നില്‍ അഭയം തിരഞ്ഞു പോകുന്നു
അടരുവാന്‍ വയ്യ....
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
നിന്നില്‍ അടിയുന്നതേ നിത്യ സത്യം.
(രചന: ഓ.എന്‍.വി. കുറുപ്പ് ആലാപനം: മധുസൂദനന് നായര്‍ ചിത്രം: ദൈവത്തിന്റെ വികൃതികള്‍)
ഈ കവിതയിലെ അവസാനത്തെ നാലു വരി എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു. സ്നേഹം എന്ന വികാരത്തെ ഇതിലും നന്നായി വര്‍ണിച്ചു ഞാന്‍ കണ്ടതായി എനിക്കു ഓര്‍മ്മയില്ല.
Subscribe to:
Post Comments (Atom)
7 comments:
അതെ, വളരെ മനോഹരമായ ഒരു കവിത തന്നെ ഇത്.
:)
രചന ഒ.എന്‍.വി കുറുപ്പ് അല്ലേ? ആലാപനം മാത്രമാണു മധുസൂദനന് നായര്‍.
ഓ...അതു ഞാന്‍ അറിഞ്ഞില്ല....തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി ശ്രീലാല്‍....കമന്റിനു നന്ദി ശ്രീ.....
അല്ലാ.. ഇതിന്റെ രചന മധുസൂദനന് നായര്‍ തന്നെയല്ലേ?
ചിത്രത്തില്‍ ഒരു പ്രണയ ഗാനമായല്ല ഉപയോഗിച്ചിരിക്കുന്നതെങ്കിലും എത്ര നന്നായി ഓരോ വികാരത്തിനും ഇത് ഇണങ്ങുന്നു..
ശ്രീലാലേ ഇതിന്റെ രചന ഒ.എന്‍.വി തന്നെയോ? എന്റെ ധാരണ മധുസൂദനന് നായരാണെന്നായിരുന്നു.
താങ്ക്സ്.
ക്ഷമിക്കണം എല്ലാവരും. എന്റെ തെറ്റിദ്ധാരണയായിരുന്നു. രചനയും മധുസൂദനന് നായര്‍ തന്നെയാണ്. മറ്റൊരു പോസ്റ്റിലും പോയി ഞാനിതു പറഞ്ഞപ്പോള്‍ തനേഷ് തന്ന ഈ പോസ്റ്റ് ആണെന്റെ തെറ്റിദ്ധാരണ മാറ്റിയത്.
Post a Comment