കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞില്ലേ മലയാളത്തില്‍ മാത്രം പറയാന്‍ പറ്റിയ കൂറേ കഥകളുണ്ടെന്ന്......അതില്‍ ഒന്നാണ് ചളു....ഇതിന്റെ അര്‍ത്ഥം അറിയാത്തവരുണ്ടെങ്കില്‍ ഇവിടെ വായന നിര്‍ത്താം.....ഇതു നിങ്ങള്‍ക്കുള്ളതല്ല.
കേരളത്തിലേ സ്കൂളുകളില്‍ മൊട്ടിട്ട് കോളേജുകളില്‍ പടര്‍ന്നു പന്തലിച്ച് കായ്ച് കുലച് അങ്ങനെ സ്ഥിതി ചെയ്യുന്ന ഒരു മഹാവൃക്ഷമാണ് ചളു. അതിനു തടമെടുത്തൂം വെള്ളം കോരിയും അതിനെ പരിപാലിച്ചു കഴിയുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. രക്തബന്ധം പോലത്തൊരു ആത്മബന്ധമാണ് അവര്‍ തമ്മില്‍. പെണ്‍കുട്ടികളില്‍ ചളുവിനോടു കൂറു പുലര്‍ത്തുന്നവര്‍ കുറവാണ്. അതുകൊണ്ട് തന്നെ അതിനോടുള്ള സഹനശേഷിയും.
കാസര്‍ഗോഡ് മുതല്‍ പാറശാല വരെ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചളുവിനു പല രീതിയില്‍ ഉള്ള സ്വീകരണങ്ങളാണ് ....ഞാന്‍ പഠിച(?) കോ ഒപെറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ (വിളിപ്പേര് സി. ഐ. ടി. വീ) എന്തായാലും ചളുവിനു വന്‍ മാര്ക്കെറ്റായിരുന്നു. ആടിച്ചിറക്കിയ ഓരോ ചളുവും ചിരിച്ചും ചിരി നടിച്ചും പ്രോത്സാഹിപിച്ച എന്റെ പ്രിയ കൂട്ടുകാരേ....ഐ മിസ്സ് യു ആള്.....നിങ്ങളുടെ വില ഞാന്‍ ഇന്നു മനസ്സിലാക്കുന്നു......
വീട്ടില്‍ വരുന്ന സമയത്തു അവിടത്തെ കൂട്ടുകാരോടു കോളേജില്‍ അടിക്കുന്ന പോലെ ചളു അടിച്ചപ്പൊ ഇനി ഈ മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി മുതുകത്തിടി കിട്ടും എന്നായിരുന്നു പ്രതികരണം. ഹ്യൂമര്‍സെന്‍സില്ലാത്ത വര്‍ഗ്ഗം...ഛെ......
പിന്നെ ഞാന്‍ MBAക്കു ചേര്‍ന്നു....ഭാരതാംബയുടെ ഉത്തര സംസ്ഥാനമായ ഉത്തര്‍ പ്രദേശിന്റെ ഒരു കൊച്ചു ജില്ലയായ കാന്പൂറിലേ ഇന്‍ഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ (വിളിപ്പേര് ഐ.ഐ.ടി). അവിടെ എന്റെ ക്ലാസ്സില്‍ ആകെയുള്ള മലയാളി ഞാന്‍. ചളു രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതു കാരണം ആദ്യമൊക്കെ അവിടേയും ഈ ജാതി കലാപരിപാടികള്‍ നടത്തിയിരുന്നു....പിന്നെ പിന്നെ മലയാളത്തിലെ ചളു translate ചെയ്തു ഇങ്ക്ലീഷിലും ഹിന്ദിയിലും ഒക്കെ ആക്കുമ്പോളേക്കും അതിന്റെ ആ ഒരു ‘ഇതു’ നഷ്ടപ്പെടും എന്നു മനസ്സിലായി തുടങ്ങി...
അങ്ങനെ ചളു അടിക്കാനുള്ള ആ ഒരു ത്വര ഞാന്‍ വളരെ പാടു പെട്ട് അടക്കി വെക്കാന്‍ തുടങ്ങി. നീണ്ട രണ്ടു വര്‍ഷക്കാലം വായില്‍ വന്ന മലയാളം ചളു ഒക്കെ കടിച്ചമര്‍ത്തി അതെല്ലാം ഒരു ചിരിയില്‍ മാത്രം ഒതുക്കി ഞാന്‍ ജീവിച്ചു പോന്നു....എ വെരി ലോങ് റ്റു ഇയെര്സ്......
ഐ. ഐ. ടിയില്‍ നിന്നും എച്. സി. എലിലേക്കു ജീവിതം പറിച്ചു നട്ടപ്പോളും എനിക്കു മലയാളി കമ്പനി നഹി നഹി....ഏതാണ്ട് ഒരു വര്‍ഷത്തോളം എടുത്തു ഒരു പറ്റം മലയാളി കൂട്ടുകാരെ കിട്ടാന്‍....
അതു ഒരു പുതിയ തുടക്കമായിരുന്നു.....പഴയ ചളു പൊടി തട്ടി എടുത്തു പ്രയോഗിക്കാനും, പുതിയ ചളു കേട്ടു പഠിക്കാനും എല്ലാം ഒരു അവസരം. രണ്ട് വര്‍ഷക്കാലം വിശന്നു കിടന്നവന് ഭക്ഷണം കിട്ടിയ അവസ്ഥ. അങ്ങനെ പഴയ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടിയും...പുതിയ ആയുധങ്ങള്‍ ശേഖരിച്ചും ചളുവടിയുടെ പ്രയാണം ഇനിയും മുമ്പോട്ട്...........
Tuesday, December 18, 2007
Monday, December 17, 2007
അങ്ങനെ ഞാനും മലയാളം ബ്ലോഗറായി.....
എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളി സുഹ്രുത്തുക്കളേ....അങ്ങനെ ഒടുവില്‍ ഞാനും എത്തി മലയാളം ബ്ലോഗുകളുടെ ലോകത്തില്‍. മലയാളത്തില്‍ കഥ പറയുമ്പോളുള്ള ഭംഗി എനിക്കു മനസ്സിലാക്കി തന്ന “മൊത്തം ചില്ലറ” എന്ന ബ്ലോഗിന്റെ ഉടമ അരവിന്ദേട്ടനും, ഈ പരിപാടി നമ്മളേ പോലത്തവര്ക്കും വഴങ്ങും എന്നു കാട്ടി തന്ന പൂര്‍വകാല ഐ.ടി റെപ് അരുണ്‍ ജോസിനും ഒരായിരം നന്ദി. മലയാളത്തില്‍ എഴുതി തുടങ്ങിയപ്പോ എവിടെയൊക്കെയോ കുറേ കാലം അലഞ്ഞു നടന്നിട്ടു തിരികേ വീട്ടിലേക്കു കയറി വന്ന പോലെ. ആകെപ്പാടെ ഒരു നൊസ്റ്റാല്‍ജിയ. മലയാളത്തില്‍ മാത്രം പറയാന്‍ പറ്റിയ ഒരു പാടു കഥകളുണ്ട്. പിന്നിട്ട ജീവിതത്തിന്റെ കടലോരത്തില്‍ കാറ്റും തിരകളും മായ്ക്കാതെ കിടക്കുന്ന കുറേ കാല്പാടുകള്. അതിനേ കുറിച്ചൊക്കെ അടുത്ത തവണ. കത്തിയടി തുടങ്ങിയതല്ലേ ഉള്ളു...ഇപ്പോളത്തേക്ക് സയനോര.....ഗൂട് ബൈ..
Subscribe to:
Posts (Atom)